Webdunia - Bharat's app for daily news and videos

Install App

മികച്ച നവാഗത സംവിധായകന്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം മോഹൻലാലിന്

‘ബറോസ്’ എന്ന സിനിമയാണ് മോഹൻലാലിന് ഈ പുരസ്കാരം നേടി കൊടുത്തത്.

നിഹാരിക കെ.എസ്
ശനി, 17 മെയ് 2025 (11:15 IST)
മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് നല്‍കി. ‘ബറോസ്’ എന്ന സിനിമയാണ് മോഹൻലാലിന് ഈ പുരസ്കാരം നേടി കൊടുത്തത്. 
 
നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
 
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററിൽ ആളെക്കൂട്ടാൻ കഴിഞ്ഞില്ല. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം തന്നെ ബോക്‌സ് ഓഫീസില്‍ പരാജയം നേരിടുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

അടുത്ത ലേഖനം
Show comments