Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thudarum Box Office Collection: ഒരേയൊരു രാജാവ്, ഇത് മോഹൻലാൽവുഡ്; ഓട്ടം തുടർന്ന് 'തുടരും', കളക്ഷൻ ഇങ്ങനെ

എമ്പുരാന് ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രമായി 105.43 കോടി രൂപയാണ് നേടാനായത്.

Thudarum Review, Thudarum Review Malayalam, Thudarum Review Nelvin Gok, Thudarum Mohanlal, Thudarum Social Media Response, Thudarum Review Live Updates, Thudarum Collection, Thudarum Box Office, Thudarum review, Thudarum Mohanlal, Thudarum Review in

നിഹാരിക കെ.എസ്

, ശനി, 17 മെയ് 2025 (10:31 IST)
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും'. സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും ടിക്കറ്റ് വില്പനയിൽ തുടരും മുന്നിലാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 107.5 കോടി നേടിയിരിക്കുകയാണ് തുടരും. മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രം എമ്പുരാന് ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രമായി 105.43 കോടി രൂപയാണ് നേടാനായത്.
 
പുറത്തിറങ്ങി ഇരുപത്തി രണ്ടാം ദിവസമായ ഇന്നലെ 4.11K ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒപ്പമുള്ള മറ്റു മലയാള സിനിമകളേക്കാൾ ഉയർന്ന ടിക്കറ്റ് വില്പനയാണിത്. 4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്‌സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ.
 
ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 107 കോടിയാണ് നേടിയത്. ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭനയും അഭിനയിച്ച് തകർത്തു. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈജു കുറുപ്പിന്റെ അഭിലാഷം ഉടൻ ഒടിടിയിലേക്ക്; എവിടെ കാണാം?