Mohanlal and Pranav Mohanlal: കിട്ടിയോ? ആ... കിട്ടി! മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വീഡിയോ ഏറ്റെടുത്ത് ആരാധകർ
സോളോ ട്രിപ്പ് പോകാനാണ് പ്രണവിന് ഏറെയിഷ്ടം.
പ്രണവ് മോഹൻലാലിന്റെ യാത്രകളും വ്യക്തിജീവിതവുമെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പ്രണവിന്റെ ജീവിതരീതി പലപ്പോഴും യുവാക്കളെ ഏറെ സ്വാധീനിക്കാറുണ്ട്. പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോളോ ട്രിപ്പ് പോകാനാണ് പ്രണവിന് ഏറെയിഷ്ടം. യാത്ര പോകുന്നതിന്റെയും സാഹസികതകളിൽ ഏർപ്പെടുന്നതിന്റെയുമൊക്കെ ചിത്രങ്ങളും പ്രണവ് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ബോബി കുര്യനാണ് വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. രാജാവും മകനും എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചത്. കയ്യിൽ ഒരു ബാഗുമായി മുന്നിൽ നടക്കുന്ന പ്രണവിനെ വീഡിയോയിൽ കാണാം.
തൊട്ടുപിന്നിലായി മോഹൻലാലുമുണ്ട്. വീഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ കാമറ നോക്കി ചിരിക്കുന്നുമുണ്ട്. സാഗർ ഏലിയാസ് ജാക്കിയുടെ ബിജിഎം ഇട്ടാണ് ബോബി കുര്യൻ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. രസകരമായ കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ലെ ലാലേട്ടൻ :കിട്ടിയ അവസരമാ... വിഡിയോയും ഫോട്ടോയും എടുത്തു വച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല, എവിടുന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ, 'എന്താ മോനെ ഇത്, ഒന്ന് ഒതുങ്ങി ഒരു സൈഡിലൂടെ നടക്കു മോനെ! ! വിഡിയോ എടുക്കുന്നവനെ ഞാൻ നോക്കി വെച്ചിട്ടുണ്ട്', 'ഓടിപ്പോകാതെ നിൽക്കാൻ ആണോ മുന്നിൽ നടപ്പിക്കുന്നെ അവനെ'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.