Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹിനിയാട്ടം ഇനി കുടുംബങ്ങളിൽ ചിരി പടർത്തും, ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഏപ്രില്‍ 19നെത്തിയ സിനിമ ബോക്‌സോഫീസില്‍ വിജയിച്ച ശേഷം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്.

Mohiniyattam
മലയാള സിനിമയില്‍ നാം കണ്ടുശീലിച്ച കുടുംബസിനിമകളില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഭരതനാട്യം. തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് വലിയ വിജയമാകാനായിരുന്നില്ലെങ്കിലും സിനിമ ഒടിടി എത്തിയപ്പോള്‍ ആളുകള്‍ ഏറ്റെടുക്കുകയും സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുകയുമായിരുന്നു. രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഏപ്രില്‍ 19നെത്തിയ സിനിമ ബോക്‌സോഫീസില്‍ വിജയിച്ച ശേഷം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്.
 
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് മോഹിനിയാട്ടം എത്തുക. മെയ് 8നാകും സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്.  ഡാര്‍ക്ക് കോമഡി ചിത്രമായാണ് മോഹിനിയാട്ടം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സൈജു കുറുപ്പിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, കലാരഞ്ജിനി, ശ്രീജ രവി, നന്ദു പൊതുവാള്‍, നിസ്താര്‍ സേട്ട് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Patriot Box Office Collection: മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പിറക്കാൻ പോകുന്നു; 'പേട്രിയറ്റ്' കളക്ഷൻ 63 കോടി കടന്നു