Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലിയിലെ ശിവകാമി വീണ്ടുമെത്തുന്നു, വെബ് സീരീസില്‍ നായികയാകാന്‍ വാമിഖ ഗബ്ബി

ബാഹുബലിയിലെ ശിവകാമി വീണ്ടുമെത്തുന്നു, വെബ് സീരീസില്‍ നായികയാകാന്‍ വാമിഖ ഗബ്ബി

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 ജൂലൈ 2021 (10:42 IST)
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി തരംഗം ഇപ്പോഴും തീരുന്നില്ല. സിനിമയിലെ ശിവകാമി എന്ന കഥാപാത്രം വീണ്ടും എത്തുന്നു. വെബ് സീരീസ് അണിയറയില്‍ ഒരുങ്ങുകയാണ്.ശിവകാമിയുടെ ജീവിതം പറയുന്ന സീരീസില്‍ അവരുടെ കുട്ടിക്കാലവും യൗവനവും എല്ലാം പ്രേക്ഷകര്‍ക്ക് കാണാം.
 
ബാഹുബലിയില്‍ ശിവകാമിയുടെ വേഷം അവതരിപ്പിച്ചത് രമ്യ കൃഷ്ണന്‍ ആയിരുന്നു. എന്നാല്‍ വെബ് സീരീസില്‍ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോദയില്‍ ഗുസ്തി താരമായെത്തിയ നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്.
 
ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമിയുടെ' പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് നിര്‍മ്മിക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗങ്ങളാണ് സീരീസില്‍ ഉണ്ടാക്കുക.രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്‌ലിക്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും, 'ട്വെല്‍ത് മാന്‍' വരുന്നു