ഈ വർഷം ട്വിറ്ററിൽ ഏറ്റവുമധികം തിരഞ്ഞ തെന്നിന്ത്യൻ താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ട്വിറ്റർ ഇന്ത്യ. സാമന്ത, നയൻതാര,പൂജ ഹെഗ്‌ഡെ എന്നീ താരങ്ങളെയെല്ലാം പിന്തള്ളി കീർത്തി സുരേഷാണ് തെന്നിന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
പൂജ ഹെഗ്‌ഡെയാണ് രണ്ടാം സ്ഥാനത്ത്. കാജൽ അഗർവാൾ,മാളവിക മേനോൻ,രാകുൽ പ്രീത് സിങ്,സായ് പല്ലവി,തമന്ന,അനുഷ്‌ക ഷെട്ടി,അനുപമ പരമേശ്വരൻ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. നായകന്മാരിൽ ദളപതി വിജയ് ആണ് പട്ടികയിൽ ഒന്നാമത്. പവൻ കല്യാൺ,മഹേഷ് ബാബു,സൂര്യ,ജൂനിയർ എൻടിആർ,അല്ലു അർജുൻ,രജനീകാന്ത്,രാം ചരൺ,ധനുഷ്,അജിത്‌കുമാർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.
അതേസമയം ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ സൂപ്പർതാരങ്ങളെയെല്ലാം പിന്നിലാക്കി നടൻ സോനു സൂദ് ആണ് മുന്നിൽ. നായികമാരിൽ ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്.