Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുമ്പും നമ്മൾ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്നൊന്നും പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞിട്ടില്ല: പത്താൻ

മുമ്പും നമ്മൾ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്നൊന്നും പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞിട്ടില്ല: പത്താൻ
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (18:42 IST)
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള വമ്പൻ പോരട്ടത്തിൽ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന  വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
 
ഇതിന് മുൻപ് ഞാനും ഇ‌ന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. നമ്മള്‍ പാക്കിസ്ഥാനോട് തോറ്റിട്ടുമുണ്ട്. അന്നൊന്നും ആരും പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇത്തരം വിഡ്ഡിത്തങ്ങൾ അവസാനിപ്പിച്ചെ മതിയാകു. പത്താൻ കുറിച്ചു.
 
പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ആദ്യ മൂന്ന് ഓവറുകളിൽ 26 റൺസ് മാത്രമാണ് ഷമി നൽകിയത്. ഇതിന് പിന്നാലെ പാകിസ്ഥാൻ അനായാസ ജയം സ്വന്തമാക്കിയതോടെയാണ്  ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെൻ സ്റ്റോക്‌സ് തിരിച്ചെത്തുന്നു, ആഷസിനുള്ള ടീമിൽ ഉൾപ്പെടുത്തി