Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

Movie

അഭിറാം മനോഹർ

, ഞായര്‍, 9 ഫെബ്രുവരി 2025 (13:46 IST)
നാല് കോടി ബജറ്റില്‍ തീര്‍ക്കേണ്ട സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ 20 കോടി വേണ്ടിവന്നതിനെ തുടര്‍ന്ന് നിര്‍മാതാവ് പാപ്പരായതായ വാദങ്ങള്‍ നിലനിലല്‍ക്കെ ശ്രദ്ധ നേടി സിനിമയിലെ അണിയറപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബിനു മണമ്പൂരാണ് സംവിധായകന്‍ നിര്‍മാാതാവിനെ പാപ്പറാക്കിയ വാര്‍ത്തയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ നിര്‍മാതാവിനെ ചതിച്ചു എന്ന് തന്നെയാണ് വെളിപ്പെടുത്തലില്‍ ബിനു പറയുന്നത്.
 
 
ബിനു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
 
പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതല്‍ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും.. ശ്രീ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേഷന്റെയും സുമലെതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ. എന്ന സിനിമ.... പേര് പറയാതെ എല്ലാവര്‍ക്കും മനസ്സിലായി...
        ഇനി കാര്യത്തിലേക്കുവരാം 
 
ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞാന്‍ ആയിരുന്നു.. ഇന്നലെ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹിയായ ശ്രീ. സുരേഷ് കുമാര്‍ സാര്‍ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ. അദ്ദേഹം പറഞ്ഞത് വളരെ സത്യ സന്ധമായ കാര്യമാണ്. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാന്‍ വായിച്ചു.  4 കോടി  പറഞ്ഞിട്ട് 20 കോടിയില്‍ എത്തിയെങ്കില്‍ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ് 
ആ പറ്റിച്ചവരില്‍ ഞാനും ഉള്‍പ്പെടുമല്ലോ. അതുകൊണ്ടാണ് ഇത് പറയുന്നത്. പ്രിയ പ്രൊഡ്യൂസര്‍മാരായ ശ്രീ. ഇമ്മാനുവല്‍ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയില്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്ത മറ്റ് ടെക്‌നീഷ്യന്‍ മാരോ. ഇതില്‍ അഭിനയിച്ച രാജേഷ് മാധവന്‍ ഉള്‍പ്പെടെ യുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല.
 
നിങ്ങളെ ചതിച്ചത് നിങ്ങള്‍ വിശ്വസിച്ച് കോടികള്‍ മുടക്കിയ  നിങ്ങളുടെ സംവിധായകന്‍ മാത്രമാണ്. അത് രാകേഷ്ണ്ണനും അറിയാം. ഇമ്മാനുവലേട്ടന്‍ ഒരു ദിവസം രാകേഷ്ണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണല്ലോ ഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങള്‍ തിയേറ്ററില്‍ എത്തിച്ചല്ലോ. അഭിനന്ദനങ്ങള്‍.സ്‌നേഹം....
ഇനിയാണ് ക്ലൈമാക്‌സ്.
 
ഇന്നലത്തെ പത്ര സമ്മേളനത്തില്‍  ശ്രീ. സുരേഷ്‌കുമാര്‍ സാര്‍ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസര്‍ പിച്ച ചട്ടി എടുത്തെന്നു. അതേ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള പ്രൊഡ്യൂസര്‍ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍.  പ്രിയപ്പെട്ട സുരേഷ് സാര്‍.ഞങ്ങള്‍ എന്താ പറയേണ്ടത്.... ഇമ്മാനുവല്‍ ചേട്ടാ.... അജിത്തേട്ടാ....
നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും.... എന്നാലും ഇത്രേം പറയാതിരിക്കാന്‍ പറ്റില്ല.... നമ്മള്‍ എല്ലാവരും മനുഷ്യരല്ലേ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക