Select Your Language

Notifications

webdunia
webdunia
webdunia
webdunia

'100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ, ഞാൻ വെല്ലുവിളിക്കുന്നു': സുരേഷ് കുമാർ

Producer G Suresh Kumar said that the collection of all Malayalam movies released will be released every month.

നിഹാരിക കെ.എസ്

, ഞായര്‍, 9 ഫെബ്രുവരി 2025 (08:41 IST)
കൊച്ചി: റിലീസ് ചെയ്യുന്ന എല്ലാ മലയാള സിനിമകളുടെയും കളക്ഷൻ‌ ഓരോ മാസവും പുറത്തുവിടുമെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങാൻ പോകുന്ന യൂട്യൂബ് ചാനൽ ആയ ‘വെള്ളിത്തിര’യിലൂടെയാണ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിടാൻ ആലോചിക്കുന്നത്. നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മാധ്യമങ്ങളോട് പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
 
'പലരും പറയുന്നു, ചില സിനിമകൾ നൂറ് കോടി നേടിയെന്ന്. എന്നാൽ 100 കോടി രൂപ ഷെയർ നേടിയ ഒരു സിനിമയുടെ പേരെടുത്തു പറയട്ടെ. അങ്ങനെ ഒരു ചിത്രത്തിന്റെ പേര് പറയാൻ ഞാൻ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ നിർമാതാക്കൾ ഷെയർ ആണ് കൂട്ടാറുള്ളത്, അല്ലാതെ മറ്റൊന്നും അല്ല”. - സുരേഷ് കുമാർ പറഞ്ഞു. 
 
മലയാള സിനിമയിൽ താരങ്ങൾ വാങ്ങുന്ന വമ്പൻ പ്രതിഫലത്തെ കുറിച്ചായിരുന്നു യോഗത്തിൽ പ്രധാനമായും ഉന്നയിച്ച വിഷയം. മലയാള സിനിമയ്ക്ക് താങ്ങാൻ ആവുന്നതിന്റെ 10 ഇരട്ടി പ്രതിഫലമാണ് താരങ്ങൾ വാങ്ങുന്നത്. പ്രതിഷേധ സൂചകമായി ജൂൺ ഒന്ന് മുതൽ സിനിമാ സമരം നടത്തുമെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സ് ഓഫീസിൽ അടിപതറി വിടാമുയർച്ചി? കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ