Publish Date: Wed, 28 Jul 2021 (15:05 IST)
Updated Date: Wed, 28 Jul 2021 (15:08 IST)
പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തകള്‍ക്കിടെ നടനും എംഎല്‍എയുമായ മുകേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയോ മാധ്യമങ്ങള്‍ വഴിയോ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയിലാണ് മുകേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുന്ന ദുല്‍ഖര്‍ സല്‍മാന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുകേഷ്. 'എന്റെ ജോമോന് പിറന്നാള്‍ ആശംസകള്‍' എന്ന തലക്കെട്ടോടെയാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം മുകേഷ് പങ്കുവച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മുകേഷും ദുല്‍ഖറും അച്ഛനും മകനുമായാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.