Publish Date: Thu, 02 Dec 2021 (11:16 IST)
Updated Date: Thu, 02 Dec 2021 (11:29 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ കയ്യടി വാരിക്കൂട്ടി മുകേഷ്. ധര്‍മോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് മരക്കാറില്‍ അവതരിപ്പിച്ചിരിക്കുന്നത്. മരക്കാറായി അഭിനയിച്ച മോഹന്‍ലാലിന്റെ ഇന്‍ഡ്രോ സീനിന് കിട്ടിയ വരവേല്‍പ്പിനൊപ്പം തന്നെ നില്‍ക്കുന്നതായിരുന്നു മുകേഷിന്റെ ഇന്‍ഡ്രോ സീനും. തിയറ്ററില്‍ മുകേഷിന്റെ മുഖം കാണിച്ചപ്പോള്‍ കയ്യടിയും ബഹളവുമായിരുന്നു. സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ മുകേഷിന്റെ വ്യത്യസ്തമായ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിക്കാനും മുകേഷിന് സാധിച്ചു.