Webdunia - Bharat's app for daily news and videos

Install App

Empuraan Controversy: 'ഭീരുക്കൾ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്നു'; എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

വിവാദങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്ത്.

നിഹാരിക കെ.എസ്
ഞായര്‍, 25 മെയ് 2025 (10:20 IST)
‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തിരക്കഥാകൃത്ത് മുരളി ഗോപി ഇതുവരെ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. വിവാദം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് പോലും മുരളി ഗോപി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പങ്കുവെച്ച മാപ്പപേക്ഷ പോലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ, വിവാദങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്ത്. 
 
സമകാലിക സമൂഹത്തിലെ അസിഹ്ണുതയേയും സൈബറാക്രമണങ്ങളെയും പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറി എന്നാണ് നടൻ പറയുന്നത്.
 
'എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീർക്കാൻ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കൾ കീബോർഡിന്റെ വിടവുകളിൽ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങൾ നടത്തുന്ന കാലമാണിത്. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു ‘മാധ്യമ’മായി മാറി. 'രാഷ്ട്രീയ ശരി’കളുടെ പ്ലാസ്റ്റിക് കയറുകൾ കൊണ്ട് നൈസർഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുകയാണ്', എന്നാണ് മുരളി ഗോപി, സംവിധായകൻ പി. പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. 
 
അതേസമയം, മാർച്ച് 27ന് പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. മോഹൻലാൽ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ആ പോസ്റ്റ് പൃഥ്വിരാജും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവെച്ചിരുന്നു. അപ്പോഴും മുരളി ഗോപി മൗനം പാലിക്കുകയായിരുന്നു. ഇതും ചർച്ചയായി. മുരളി ഗോപിക്ക് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായെങ്കിലും താരം പ്രതികരിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments