Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകനെ മലർത്തി അടിച്ച് 'തുടരും'; 28-ാം ദിനവും ഹൗസ്ഫുൾ

Thudarum, Thudarum Box Office, Thudarum 200 cr club, Thudarum Collection Records

നിഹാരിക കെ.എസ്

, ശനി, 24 മെയ് 2025 (15:14 IST)
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും റിലീസ് ആയിട്ട് ഒരു മാസമാകുന്നു. ബോക്‌സ് ഓഫീസിൽ ഇപ്പോഴും മികച്ച പ്രകടനമാണ് സിനിമ കാഴ്ച വെയ്ക്കുന്നത്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തിയ സിനിമ മികച്ച അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഷോകളുടെ എണ്ണത്തിലും തുടരും മുൻപന്തിയിൽ എത്തിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
 
ചിത്രത്തിന്റെ കേരളത്തിലെ ഷോ കൗണ്ട് 45000 കടന്നു എന്നാണ് പുതിയ വിവരം. പുലിമുരുകൻ നേടിയ 41000 ഷോയുടെ റെക്കോർഡ് ആണ് തുടരും മറികടന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. 
 
28 ദിവസങ്ങൾക്ക് ശേഷവും ഹൗസ്ഫുൾ ഷോസുമായാണ് മോഹൻലാൽ ചിത്രം മുന്നേറുന്നത്. അതുകൊണ്ട് എമ്പുരാന്റെ ഇൻഡസ്ട്രി ഹിറ്റ് പദവിയും മോഹൻലാൽ തന്നെ ഒരുപക്ഷെ തിരുത്തികുറിച്ചേക്കാം. കെ ആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും ചേർന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്. രജപുത്ര വിഷ്വൽ മീഡിയ നിർമിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകർന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മധുരയിൽ നിന്നും വിജയ് മത്സരിക്കും, തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; തമിഴക വെട്രി കഴകം