Webdunia - Bharat's app for daily news and videos

Install App

എന്തായാലും വരുന്നുണ്ട്, മെഗാസ്റ്റാറിന് ഒരു ട്രിബ്യൂട്ട് പോലെ ഒരു പൃഥ്വിരാജ് സിനിമ വരും: മുരളിഗോപി

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (20:53 IST)
മലയാള സിനിമാപ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാന്‍. സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷ വാനോളമാണ്. കഴിഞ്ഞ റിപ്പബ്ലിക് ഡേ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. 
 
ലൂസിഫറും എമ്പുരാനുമടക്കം മോഹന്‍ലാലിനൊപ്പം ഇതുവരെ 3 സിനിമകളില്‍ സംവിധായകനായി പൃഥ്വിരാജ് പ്രവര്‍ത്തിച്ചുകഴിഞ്ഞു. മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യുമ്പോള്‍ എന്നായിരിക്കും ഇനി ഒരു സിനിമ മമ്മൂട്ടിയെ നായകനാക്കി പൃഥ്വി ഒരുക്കുക എന്ന ചോദ്യം ഓരോ സിനിമാപ്രേക്ഷകനും ഉണ്ട്. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ നടന്‍ മുരളി ഗോപി.
 
 അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയുണ്ടാകുമെന്ന് മുരളീഗോപി വ്യക്തമാക്കിയത്.  തീര്‍ച്ചയായും ഉണ്ടാകും എല്ലാം പ്ലാനിങ്ങിലുണ്ട്. മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബ്യൂട്ട് ആയിരിക്കും അത്. അത് വരുന്നുണ്ട്. ഇപ്പോള്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ കഴിഞ്ഞാല്‍ അങ്ങനൊന്ന് സംഭവിക്കും. മുരളിഗോപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി, അറുപതിലേറെ പേർക്ക് പരിക്ക്

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

വടകരയില്‍ രണ്ടു വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് തുടങ്ങി

പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments