Mammootty: വീണ്ടും നവാഗത സംവിധായകനൊപ്പം മമ്മൂട്ടി?
മുന്‍പ് മമ്മൂട്ടി ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുള്ള യുവാവിനാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്
Mammootty: നവാഗത സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തില്‍ മറ്റൊരു നടനും ഉണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അത് ശരിവയ്ക്കുന്നതാണ് മമ്മൂട്ടിയുടെ സമീപകാല സിനിമകളെല്ലാം. ഇപ്പോള്‍ ഇതാ മറ്റൊരു പുതുമുഖ സംവിധായകനു കൂടി മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു.
മുന്‍പ് മമ്മൂട്ടി ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുള്ള യുവാവിനാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ 45 ദിവസത്തെ ഡേറ്റാണ് ഈ സിനിമയ്ക്കു ആവശ്യം. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം ബിഗ് ബജറ്റിലായിരിക്കും ഒരുക്കുക. 'വോള്‍ഫ് മാന്‍' എന്നായിരിക്കും സിനിമയുടെ പേരെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മമ്മൂട്ടി പ്രൊജക്ട്. ഇതിനു ശേഷം യുവ സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക. 'ഫാലിമി' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നിതീഷ്. നിതീഷ് തന്നെയായിരിക്കും തിരക്കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷമായിരിക്കും നവാഗത സംവിധായകന്റെ ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിക്കുക.