ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു, പുതിയ സിനിമാ നിയമത്തിനെതിരെ മുരളി ഗോപി
, തിങ്കള്‍, 21 ജൂണ്‍ 2021 (17:40 IST)
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ സിനിമാനിയമ കരടിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സേ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്‌ടാഗോടെയാണ് മുരളിഗോപിയുടെ പ്രതികരണം.
ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാൻ സർക്കാരിന് അധികാരം നല്‍കുന്ന കരട് നിയമത്തിന് മുകളിൽ കേന്ദ്രസർക്കാർ ജനാഭിപ്രായം തേടിയത്.
കേന്ദ്രസർക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. നിയമം വഴി ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ‍് പ്രദർശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും.
Follow Webdunia malayalam
അടുത്ത ലേഖനം