സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അമൃത സുരേഷിനൊപ്പം ആയിരുന്നു അദ്ദേഹം ദുബായിലെ ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയത്.സി ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് ഗോപി സുന്ദര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
ആദ്യം തന്നെ അമൃത സുരേഷിന് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. നിരവധി ആളുകള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചു കഴിഞ്ഞു.
നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രതിഭകള്‍, ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധ മേഖലകളിലെ ഗവേഷകര്‍, ശാസ്ത്രീയ കഴിവുകളുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വിവരം. അടുത്തിടെ ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ക്ക് വിസ അനുവദിച്ചിരുന്നു.
ഗോള്‍ഡന്‍ വിസ പദ്ധതി 2018-ലാണ് യുഎഇ സര്‍ക്കാര്‍ തുടക്കമിട്ടത്.