ഈ വർഷത്തെ ഹജ്ജിനായി ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ. കഴിയാവുന്നവർ തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യണമെന്നും യുഎഇ അറിയിച്ചു.
ക്വാട്ട പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാനാണ് തീർഥാടകർക്ക് യുഎഇ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ പരിധികൾ ഏർപ്പെടുത്തില്ലെന്ന് സൗദി അറേബ്യ കിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
2019ൽ കൊവിഡിന് മുൻപ് 2.5 ദശലക്ഷത്തിലധികം പേരാണ് ഹജ്ജ് തീർഥാടനം നടഠിയത്. കഴിഞ്ഞ 3 വർഷവും കൊവിഡ് സുരക്ഷാ നടപടിയുടെ ഭാഗമായി തീർഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. പത്ത് ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം ഹജ്ജ് നിർവഹിക്കാനെത്തിയത്.