Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാലിനോട് മാപ്പ് പറയാൻ തയ്യാറല്ല, പക്ഷേ അസാന്നിധ്യം വേദനിപ്പിക്കുന്നു- മിഷ്‌കിൻ

വിശാലിനോട് മാപ്പ് പറയാൻ തയ്യാറല്ല, പക്ഷേ അസാന്നിധ്യം വേദനിപ്പിക്കുന്നു- മിഷ്‌കിൻ
, വ്യാഴം, 4 ജൂണ്‍ 2020 (14:42 IST)
തുപ്പറിവാലൻ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിൽ വിശാലിനോട് മാപ്പ് പറയാൻ ഒരുക്കമല്ലെന്ന് സംവിധായകൻ മിഷ്‌കിൻ. എന്നാൽ വിശാലിന്റെ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും വിശാലിനെ ആത്മാർഥമായി സ്നേഹിക്കുന്നുവെന്നും മിഷ്കിൻ പറഞ്ഞു.
 
 
മാപ്പ് പറയാൻ വിസാലും ഞാനും തയ്യാറായേക്കില്ല.എന്നാൽ ഞാൻ അവനെ മിസ് ചെയ്യുന്നുണ്ട്. ഞങ്ങൾക്കിടയിലെ വഴക്ക് ഇപ്പോഴും നിലനിൽക്കുന്നു.വിശാൽ എടുത്തുചാട്ടക്കാരനും മുൻകോപിയുമാണ് മിഷ്‌കിൻ പറഞ്ഞു.
 
വിശാലിനെ നായകനാക്കി മിഷ്‌കിൻ ഒരുക്കിയ തുപ്പറിവാലൻ 2 പാതിവഴിയിൽ നിർത്തിയതോടെയാണ് രണ്ടുപേരും തമ്മിലുള്ള പ്രശ്‌നം വഷളായത്.ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്ന വിശാൽ പിന്നീട് മിഷ്കിനെതിരെ രംഗത്ത് വരികയും ചിത്രം താൻ തന്നെ സംവിധാനം ചെയ്യുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മിഷ്‌കിൻ പറഞ്ഞ സമയത്ത് ഷൂട്ടിങ് പൂർത്തിയാക്കിയില്ലെന്നും വിദേശത്ത് ഷൂട്ടിങ് വെച്ചത് വഴി തനിക്ക് കോടികൾ നഷ്ടം വന്നുവെന്നുമായിരുന്നു വിശാലിന്റെ ആരോപണം.
അതേസമയം വിശാൽ തന്റെ അമ്മയെ പറ്റി അസഭ്യം പറഞ്ഞുവെന്നും സഹോദരനെ മർദ്ദിച്ചുവെന്നും മിഷ്‌കിൻ പറഞ്ഞു. ഇത് വൻ വിവാദമാകുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജില്ലയുടെ പേരിൽ വിദ്വേഷം ഉണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാർവതി