Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എൻറെ ജോലി മിസ്സ് ചെയ്യുന്നു' - ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഓർമച്ചിത്രങ്ങൾ പങ്കുവെച്ച് മഡോണ

'എൻറെ ജോലി മിസ്സ് ചെയ്യുന്നു' - ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഓർമച്ചിത്രങ്ങൾ പങ്കുവെച്ച് മഡോണ

ജോര്‍ജി സാം

, ചൊവ്വ, 2 ജൂണ്‍ 2020 (22:32 IST)
പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. ചുരുങ്ങിയകാലം കൊണ്ട് തെന്നിന്ത്യൻ സിനിമയില്‍ സജീവമായ നടിമാരിലൊരാളാവാനും മറഡോണയ്ക്കായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമ വിശേഷങ്ങൾ എല്ലാം പങ്കെടുക്കാറുണ്ട്. സിനിമയെ അത്രമേൽ സ്നേഹിക്കുന്ന നായികയായ മഡോണ സെബാസ്റ്റിയന്‍  ‘എൻറെ ജോലി മിസ്സ് ചെയ്യുന്നു' എന്ന കുറിപ്പോടുകൂടി ഇൻസ്റ്റഗ്രാമിലൂടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഓർമ്മചിത്രങ്ങൾ പങ്കുവെക്കുകയാണ്. 
 
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിൽക്കുന്ന മഡോണയുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തൻറെ ജോലിയെ ആനന്ദത്തോടെയും ആസ്വദിച്ചു കൊണ്ടും ചെയ്യുന്ന മഡോണയുടെ ചിത്രങ്ങൾക്ക് ധാരാളം പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.  'സ്ക്രീനിൽ കാണാം', ' നിങ്ങളുടെ സിനിമകൾ മിസ്സ് ചെയ്യുന്നു' എന്നുളള പ്രതികരണങ്ങളും ചിത്രത്തിനു ലഭിക്കുന്നുണ്ട്.
 
കഴിഞ്ഞദിവസം ചെമ്പകപ്പൂക്കളുടെ സുഗന്ധം ആസ്വദിക്കുന്ന മറഡോണയുടെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സിനിമയിൽ ചാൻസ് കുറഞ്ഞു, വസ്ത്രത്തിന് നീളവും' - പ്രതികരണവുമായി അനുശ്രീ