Publish Date: Fri, 02 Dec 2022 (10:04 IST)
Updated Date: Fri, 02 Dec 2022 (10:07 IST)
നടന്‍ വടിവേലുവിന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരപ്പ് അടയാളപ്പെടുത്തുന്ന ചിത്രമാണ് 'നായി ശേഖര്‍ റിട്ടേണ്‍സ്'.സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
'നായ് ശേഖര്‍ റിട്ടേണ്‍സ്' ഡിസംബര്‍ 9 ന് തീയറ്ററുകളില്‍ എത്തും.
കോമഡി-ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സൂരജ് ആണ് സംവിധാനം ചെയ്യുന്നത്. റാവു രമേഷ്, ആനന്ദ് രാജ്, മുനിഷ് കാന്ത്, റെഡിന്‍ കിംഗ്സ്ലി, ശിവാംഗി കൃഷ്ണകുമാര്‍, ശിവാനി നാരായണന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വടിവേലുവിനൊപ്പം നായ്ക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.