Publish Date: Mon, 07 Feb 2022 (12:04 IST)
Updated Date: Mon, 07 Feb 2022 (12:20 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ. ദൈവം വലിയവനാണ് എന്ന് നാദിര്‍ഷാ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദിലീപ് കേസ് പരാമര്‍ശിക്കാതെയാണ് പ്രതികരണം. ഹൈക്കോടതിയാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു.