Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുമകള്‍ ആകുമെന്ന് അന്നറിയില്ലല്ലോ? ശോഭിതയുടെ ചിത്രത്തിന് കീഴിലെ നാഗാര്‍ജ്ജുനയുടെ പഴയ കമന്റ് കുത്തിപൊക്കി നെറ്റിസണ്‍സ്

Nagarjuna, Shobhita

അഭിറാം മനോഹർ

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (12:23 IST)
Nagarjuna, Shobhita
ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നടി സാമന്തയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ നാഗചൈതന്യ മറ്റൊരു വിവാഹം ചെയ്യുന്നതില്‍ ഒരു വിഭാഗം ആരാധകര്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. സാമന്തയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പലരും അഭിപ്രായപ്പെടുന്നത്. ഇതോടെ വിവാഹനിശ്ചയത്തിന് ശേഷം വലിയ സൈബര്‍ അറ്റാക്കാണ് സോഷ്യല്‍ മീഡിയയില്‍ ശോഭിതാ ധൂലിപാല നേരിട്ടത്.
 
 ഇപ്പോഴിതാ മരുമകളാകും മുന്‍പെ നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന ശോഭിതയെ പറ്റി പറഞ്ഞ കമന്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും ഗ്ലാമറസ് രംഗങ്ങള്‍ കാണിക്കാന്‍ ഒട്ടും മടിക്കാണിക്കാത്ത നടിയാണ് ശോഭിതാ ധൂലിപാല. നാഗചൈതന്യയുമായി പ്രണയത്തിലാകും മുന്‍പ് ശോഭിതയുടെ ഒരു സിനിമയിലെ കഥാപാത്രത്തെ നാഗാര്‍ജുന ഹോട്ട് എന്ന് വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കുത്തിപൊക്കിയിരിക്കുന്നത്. അന്ന് നാഗാര്‍ജുന അങ്ങനെ കമന്റ് ചെയ്യുമ്പോള്‍ ഭാവിയില്‍ ശോഭിത മരുമകളാകുമെന്ന് ഒരിക്കലും ചിന്തിച്ചുകാണില്ലെന്നും പലരും പറയുന്നു.
 
 സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷമാണ് നാഗചൈതന്യ ശോഭിതയുമായി അടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗാര്‍ജുന ശോഭിതയുടെ ഒരു കഥാപാത്രത്തെ പറ്റി അഭിനന്ദനമായി പറഞ്ഞ കാര്യം ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ലെന്നാണ് നാഗാര്‍ജുനയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വിവാഹനിശ്ചയ വാര്‍ത്തയോടെയാണ് ഇതിന് സ്ഥിരീകരണം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലേലും സാരിയില്‍ എപ്പോഴും പൊളിയാണ് ! ചുവപ്പില്‍ തിളങ്ങി കനിഹ