Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരിക്കും പ്രണയത്തിലോ? നാഗചൈതന്യയും ശോഭിതയുടെയും വിവാഹനിശ്ചയം ഇന്നെന്ന് തെലുങ്ക് മാധ്യമങ്ങൾ

Nagachaithanya, Shobhitha dhulipala

അഭിറാം മനോഹർ

, വ്യാഴം, 8 ഓഗസ്റ്റ് 2024 (09:45 IST)
Nagachaithanya, Shobhitha dhulipala
തെലുങ്ക് സിനിമാ താരങ്ങളായ നാഗ ചൈതന്യയുടെയും നടി ശോഭിതാ ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്നെന്ന് തെലുങ്ക് മാധ്യമങ്ങള്‍. 2021ല്‍ നടി സാമന്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ശോഭിതയും നാഗചൈതന്യയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.
 
 നാഗചൈതന്യയും ശോഭിതാ ധൂലിപാലയും ഉടന്‍ തന്നെ വിവാഹിതരാവുമെന്നും അതിന് മുന്‍പായുള്ള വിവാഹനിശ്ചയചടങ്ങുകള്‍ ഇന്നുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ടുകളെ അധികരിച്ച് ദേശീയ മാധ്യമങ്ങളും വാര്‍ത്തനല്‍കിയിട്ടുണ്ട്. ബോളിവുഡ് ചിത്രമായ രമണ്‍ രാഘവ് 2.0യിലൂടെയാണ് ശോഭിത അഭിനയ രംഗത്തെത്തിയത്. അദിവി ശേഷിന്റെ ഗൂഡാചാരിയിലൂടെ തെലുങ്ക് സിനിമയിലെത്തിയ ശോഭിത മൂത്തോന്‍,കുറുപ്പ് എന്നീ മലയാള സിനിമകളിലും ഭാഗമായിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജയറാമിന്റെ മകളുടെ കല്യാണത്തിന് വന്നില്ല';ജയറാം-രാജസേനന്‍ പിണക്കം ഇനിയും മാറിയില്ലേ ?