Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാ​ഗാർജുനയുടെ മകൻ അഖിൽ അക്കിനേനി വിവാഹിതനായി

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

Akhil Akkineni Marriage

നിഹാരിക കെ.എസ്

, വെള്ളി, 6 ജൂണ്‍ 2025 (16:02 IST)
നാ​ഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റവ്ജിയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാ​ഗത ആചാര പ്രകാരമായിരുന്നു വിവാഹം. മുംബൈയിലുള്ള ആർട്ടിസ്റ്റും ബിസിനസ് സംരംഭകയുമാണ് സൈനബ്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അഖിലും സൈനബും തമ്മിൽ കണ്ടുമുട്ടിയത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. 
 
ഐവറി സാരിയിലാണ് സൈനബിനെ വിവാഹ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഡയമണ്ട് ആഭരണങ്ങളും വധു അണിഞ്ഞിരുന്നു. നടൻ റാം ചരൺ, ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഭാ​ഗമായി നാ​ഗാർജുനയും നാ​ഗ ചൈതന്യയും ‍ഡാൻസ് കളിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
 
കഴി‍ഞ്ഞ വർഷം നവംബർ 26നായിരുന്നു അഖിലിന്റെയും സൈനബിന്റെയും വിവാഹനിശ്ചയം. "ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം". - എന്നായിരുന്നു വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാ​ഗാർജുന എക്സിൽ കുറിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അഭിനയിച്ചുകൊണ്ടിരിക്കെ പൃഥ്വിരാജ് സിനിമയിൽ നിന്ന് എന്നെ പറഞ്ഞു വിട്ടു, ഇൻസൾട്ട് എന്ന് വേണമെങ്കിൽ പറയാം'; ജോജു ജോർജ്