Webdunia - Bharat's app for daily news and videos

Install App

സ്‌ക്രീനില്‍ ഞാന്‍ എന്നെ തന്നെ കണ്ടുപോയി, ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തില്‍ വികാരാധീനനായി നജീബ്

അഭിറാം മനോഹർ
ചൊവ്വ, 19 മാര്‍ച്ച് 2024 (14:10 IST)
Najeeb,Prithviraj,Aadujeevitham
പൃഥ്വിരാജ് നായകനായുള്ള ആടുജീവിതം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമാകെയുള്ള സിനിമാപ്രേമികള്‍. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലൂടെ മലയാളികള്‍ക്കെല്ലാം പരിചിതമായ കഥയാണ് സിനിമ പറയാന്‍ പോകുന്നത്. നോവലിലെ നജീബിന്റെ ജീവിതം സ്‌ക്രീനില്‍ എങ്ങനെ പകര്‍ത്തിയെന്ന് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനം കണ്ട് പ്രതികരിച്ചിരിക്കുകയാണ് യഥാര്‍ഥ ജീവിതത്തിലെ നജീബ്.
 
സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ വിവിധ മാധ്യമങ്ങള്‍ നടത്തിയ അഭിമുഖങ്ങളിലായാണ് പൃഥ്വിരാജിന്റെ സിനിമയിലെ പ്രകടനത്തെ പറ്റി നജീബ് മനസ്സ് തുറന്നത്. സിനിമ താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ ട്രെയ്‌ലറില്‍ മരുഭൂമിയില്‍ പൃഥ്വിരാജ് ഭാര്യയെ വിളിച്ച് കരയുന്ന രംഗം കണ്ട് താന്‍ കരഞ്ഞുപോയെന്നും അന്ന് താന്‍ എന്തെല്ലാമാണോ ചെയ്തത് അതെല്ലാം തന്നെയാണ് പൃഥ്വിരാജ് ചെയ്തിരിക്കുന്നതും നജീബ് പറയുന്നു. സിനിമയില്‍ പൃഥ്വിരാജ് കണ്ണാടി നോക്കുന്ന രംഗവും ഞാന്‍ കണ്ടു. കവിളൊക്കെ ഒട്ടിയുള്ള രൂപമായിരുന്നു എനിക്ക് അന്ന്. അത് കണ്ടാല്‍ ഭയമാകുമായിരുന്നു. തന്റെ ജീവിതം നോവലായപ്പോള്‍ അത് വായ്ച്ച് ഒരുപാട് കരഞ്ഞതാണെന്നും എങ്കിലും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നജീബ് പറഞ്ഞു.
 
നജീവ് ഗള്‍ഫില്‍ നേരിട്ട ദുരിതവും മരുഭൂവില്‍ നിന്നും രക്ഷപ്പെട്ടതിന്റെ കഥയുമെല്ലാമാണ് സിനിമ പറയുന്നത്. സിനിമയായി പറയുമ്പോള്‍ നജീബിന്റെ ജീവിതം പ്രേക്ഷകരുടെ കണ്ണ് നനയിക്കുമെന്ന് ഉറപ്പാണ്. മാര്‍ച്ച് 28നാണ് സിനിമയുടെ റിലീസ്, 2018ല്‍ ആരംഭിച്ച സിനിമ പിന്നീട് കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ട് പോവുകയായിരുന്നു. സിനിമയ്ക്കായി പൃഥ്വിരാജ് രണ്ട് തവണയാണ് ശരീരഭാരം കുറച്ചത്. നീണ്ട കാലയളവിന് ശേഷം സിനിമ ഇറങ്ങുമ്പോള്‍ ഇന്ത്യയാകെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments