Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബ്രോ ഡാഡി' തമിഴില്‍ വന്നാല്‍ രജനികാന്ത് നായകന്‍! പൃഥ്വിരാജ് പറയുന്നു...

If 'Bro Daddy' comes in Tamil

കെ ആര്‍ അനൂപ്

, ചൊവ്വ, 19 മാര്‍ച്ച് 2024 (13:13 IST)
ആടുജീവിതത്തിന്റെ പ്രചാരണത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്.തനിക്ക് സംവിധാനംചെയ്യാനാഗ്രഹമുള്ള നടന്മാരെക്കുറിച്ചും കൂടി ഒരു അഭിമുഖത്തിനിടെ നടന്‍ പറഞ്ഞു.
 
തനിക്ക് സംവിധാനംചെയ്യാനാഗ്രഹമുള്ള നടന്മാരെക്കുറിച്ചും അത് ഏത് ജോണറിലായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.രജനികാന്തിനെ നായകന്‍ ആയാല്‍ ഒരു കോമഡി ചിത്രമാണ് അദ്ദേഹത്തിന്റെ മനസില്‍.ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താല്‍ അദ്ദേഹത്തെ നായകനായി ചെയ്യാം എന്നാണ് പൃഥ്വിരാജ് പറയുന്നത്.
 
കമല്‍ ഹാസന്‍ ആയാല്‍ അതൊരു ഡ്രാമാ ചിത്രമായിരിക്കും പൃഥ്വിരാജിന്റെ മനസില്‍.വിജയ് വന്നാല്‍ ആക്ഷന്‍ ത്രില്ലറാണ് നടന്റെ മനസില്‍.വിജയ് ആക്ഷന്‍ സിനിമകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ആ ലൈനിലൊന്നും പെടാത്ത സിനിമയായിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞു. സൂര്യക്കൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനാഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമന്നയുടെ പ്രതികാരത്തിന്റെ കഥ! നടി എങ്ങനെ മറക്കും, ഇത് നടന്ന സംഭവം