ഭാവി തലമുറ സാനാതന ധർമമെന്തെന്ന് അഖണ്ഡ 2 വിലൂടെ പഠിക്കും- നന്ദമൂരി ബാലകൃഷ്ണ

അഭിറാം മനോഹർ
വെള്ളി, 5 ഡിസം‌ബര്‍ 2025 (14:51 IST)
ഭാവി തലമുറയ്ക്ക് സനാതന ധര്‍മമെന്തെന്ന് അഖണ്ഡ 2 - താണ്ഡവം എന്ന സിനിമയിലൂടെ അറിയാന്‍ സാധിക്കുമെന്ന് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ(ബാലയ്യ). ചെന്നൈയില്‍ നടന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കവെയാണ് ബാലകൃഷ്ണ ഇക്കാര്യം പറഞ്ഞത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപുര്‍ മണ്ഡലത്തില്‍ നിന്നുള്ള തെലുങ്ക് ദേശം എംഎല്‍എ കൂടിയാണ് ബാലയ്യ.
 
 സനാതന ധര്‍മമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഭാവി തലമുറ അഖണ്ഡ 2 വിലൂടെയാകും സനാതന ധര്‍മത്തെ കുറിച്ച് പഠിക്കുക. സിനിമ ആശയങ്ങള്‍ കൈമാറാനുള്ള ശക്തമായ മാധ്യമം കൂടിയാണ്. ഇതുപോലൊരു സിനിമ കണ്ടാല്‍ ആളുകള്‍ക്ക് സമാധാനം ലഭിക്കും. ഭാവി തലമുറയ്ക്ക് സനാതന ധര്‍മത്തെ പറ്റി പഠിക്കാനും സാധിക്കും. ബാലയ്യ പറഞ്ഞു.
 
 സിനിമയില്‍ എന്റെ കഥാപാത്രം സത്യത്തിനായും അനീതിക്കെതിരെയും പോരാടുന്ന കഥാപാത്രമാണ്. എന്റെ കഥാപാത്രം സനാതന ധര്‍മത്തെ പ്രതിനിധീകരിക്കുന്നു. ഈ സിനിമ അതിന്റെയൊരു സര്‍വവിജ്ഞാനകോശമാണ്. എല്ലാവരും സിനിമ കാണണം. ബാലകൃഷ്ണ പറഞ്ഞു. സൂപ്പര്‍ ഹിറ്റായ അഖണ്ഡ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അഖണ്ഡ 2. മലയാളി താരം സംയുക്തയാണ് സിനിമയിലെ നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments