മലയാളത്തില്‍ നിന്നെത്തി അന്യഭാഷ ചിത്രങ്ങളില്‍ സജീവമായ താരമാണ് നടി സംയുക്ത. തീവണ്ടി എന്ന സിനിമയിലെത്തിയ താരം കടുവ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. നിലവില്‍ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തെലുങ്ക് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബാലയ്യ ചിത്രത്തില്‍ സംയുക്ത നായികയാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
2021ല്‍ തെലുങ്കില്‍ വമ്പന്‍ വിജയമായി മാറിയ ബാലകൃഷ്ണയുടെ അഖണ്ഡയുടെ രണ്ടാം ഭാഗത്തിലാണ് സംയുക്ത നായികയാകുന്നത്. ബോയപതി ശ്രീനുവാണ് സിനിമ ഒരുക്കുന്നത്. ആദ്യഭാഗം വമ്പന്‍ വിജയമായതിനാല്‍ തന്നെ വലിയ കാന്‍വാസിലാകും അഖണ്ഡ 2 ഒരുങ്ങുന്നത്. ആക്ഷനും ഡ്രാമയും ആത്മീയതയും ചേര്‍ന്നതായിരിക്കും സിനിമ. നിലവില്‍ ഷൂട്ടിങ്ങ് പുരോഗമിക്കുനന്‍ സിനിമയുടെ ഷൂട്ട് മെയില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.
തെലുങ്കില്‍ ഇതിന് പുറമെ സ്വയം ഭൂ, നാരി നാരി നടുമാ മുരാരി, ബിഎസ്എസ് 12 എന്നീ ചിത്രങ്ങളും സംയുക്തയുടേതായി വരാനുണ്ട്.