ബാലയ്യയുടെ മകനും സിനിമയിലേക്ക്, ഇനി തെലുങ്ക് സിനിമയ്ക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം!

അഭിറാം മനോഹർ
വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (16:16 IST)
Balayya
തെലുങ്കില്‍ ഒട്ടേറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് നന്ദമൂരി ബാലകൃഷ്ണ. അമാനുഷികരായ നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരം പലപ്പോഴും ട്രോളുകളിലും ഇടം പിടിക്കാറുണ്ട്. സ്‌ക്രീനില്‍ ബാലയ്യയ്ക്ക് ചെയ്യാനാകാത്ത കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാ എന്നതാണ് ഇതിന് കാരണം. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരമായ ബാലകൃഷ്ണയുടെ മകനും സിനിമയിലേക്കെത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
 
സോംബി റെഡ്ഡി,ഹനുമാന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ പ്രശാന്ത് വര്‍മ ഒരുക്കുന്ന സിനിമയിലൂടെയാകും നന്ദമൂരി ബാലകൃഷ്ണയുടെ മകന്റെ അരങ്ങേറ്റം. നന്ദമൂരി മോക്ഷഗ്‌ന്യ നായകനായി എത്തുന്ന സിനിമയും ഹനുമാന്‍ പോലെ പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാകും. സിനിമയ്ക്കായി നൃത്തം,സംഘടനം എന്നിവയില്‍ കഠിനമായ പരിശീലനത്തിലാണ് മോക്ഷഗ്‌ന്യ. 
 
മോക്ഷഗ്‌ന്യയെ സിനിമയില്‍ അവതരിപ്പിക്കുക എന്നത് തനിക്ക് വലിയ ഉത്തരവാദിത്തവും ബഹുമതിയുമാണ് തരുന്നതെന്ന് സംവിധായകന്‍ പ്രശാന്ത് വര്‍മ പറയുന്നു. പ്രശാന്ത് വര്‍മയുടെ ഹനുമാന്‍ ഉള്‍പ്പെടുന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സിനിമയാകും മോക്ഷാഗ്‌ന്യ നായകനാകുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments