Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asha Shobhana: ആരും ആശിക്കുന്ന തുടക്കം, ഭാവി ശോഭനം: അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകളുമായി തിളങ്ങി മലയാളി താരം ആശ ശോഭന

Asha Shobhana

അഭിറാം മനോഹർ

, തിങ്കള്‍, 17 ജൂണ്‍ 2024 (12:00 IST)
Asha Shobhana
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങി ഇന്ത്യന്‍ വനിതകള്‍. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പോരാട്ടം വെറും 122 റണ്‍സിനാണ് അവസാനിച്ചത്. ഇതോടെ 143 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായി.
 
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം ആശ ശോഭന 8.4 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളെടുത്തു. ദീപ്തി ശര്‍മ 2 വിക്കറ്റും പൂജ വസ്ത്രാല്‍ക്കര്‍, രാധാ യാഥവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 33 റണ്‍സെടുത്ത സുനെ ലസ് ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ സെഞ്ചുറിയുടെ മികവിലാണ് 265 റണ്‍സ് നേടിയത്. ഇന്ത്യന്‍ മുന്‍നിര അപ്പാടെ പരാജയപ്പെട്ടപ്പോള്‍ സ്മൃതി മന്ദാന ഒറ്റയ്ക്കാണ് ഇന്ത്യയെ തോളിലേറ്റിയത്. 127 പന്തില്‍ 117 റണ്‍സാണ് സ്മൃതി നേടിയത്. ദീപ്തി ശര്‍മയും പൂജയുമാണ് സ്മൃതിക്ക് അവസാനം വരെ പിന്തുണ നല്‍കിയത്. ദീപ്തി ശര്‍മ 48 പന്തില്‍ 37 റണ്‍സും പൂജ വസ്ത്രാല്‍ക്കര്‍ 42 പന്തില്‍ 31 റണ്‍സും നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Christain Eriksen: മരണത്തില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, യൂറോകപ്പില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഗോള്‍ ആഘോഷമാക്കി ഫുട്‌ബോള്‍ ലോകം