Webdunia - Bharat's app for daily news and videos

Install App

'മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍': മേഘ്നയെ കുറിച്ച് നസ്രിയ

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (15:20 IST)
നടി മേഘ്‌ന രാജുമായി അടുത്ത സൗഹൃദമുള്ള ആളാണ് നസ്രിയ നസിം. ഇരുവരും ഒരുമിച്ചഭിനയിച്ച സമയം മുതൽ ഈ സൗഹൃദമുണ്ട്,  താരമാണ് നസ്രിയ. മേഘ്‌നയുമായുള്ള സൗഹൃദത്തെ കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മേഘ്‌നയുമായുള്ള ബന്ധം സൗഹൃദം എന്ന് പറയാനാവില്ല, തന്റെ ചോര തന്നെയാണ് എന്നാണ് വിശ്വാസം. തന്നെ മകളെ പോലെയാണ് മേഘ്‌നയ്ക്ക് എന്നാണ് നസ്രിയ പറയുന്നത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ സംസാരിച്ചത്. 
 
അത് സൗഹൃദം എന്ന് പറയാനാവില്ല. എന്റെ ചോര തന്നെയെന്നാണ് വിശ്വാസം. അമ്മയെന്നോ ചേച്ചിയെന്നോ പറയാം. ദിയ എന്നാണ് വിളിക്കാറുള്ളത്. ഞാന്‍ ചെറിയ റോളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ദിയ അന്ന് വലിയ നടിയാണ്. താരമാണ്.
ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് കിട്ടിയ ആ സ്‌നേഹവും പ്രയോറിറ്റിയും തന്ന പോസിറ്റീവ് എനര്‍ജി വലുതായിരുന്നു. ദിയക്ക് മകന്‍ ജനിക്കും മുമ്പ് ഉണ്ടായ മകളാണ് ഞാന്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെറിയ കുരുത്തക്കേടൊക്കെ പോയി പറയാന്‍ പേടി ഇന്നുമുണ്ട് എന്നാണ് നസ്രിയ പറയുന്നത്.
 
2013ല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നസ്രിയയും മേഘ്‌നയും ഒരുമിച്ച് അഭിനയിച്ചത്. അന്ന് മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജെയുടെ വിയോഗം ഉണ്ടായപ്പോള്‍ മേഘ്‌നയ്ക്ക് ധൈര്യം പകര്‍ന്നു കൂടെ നിന്ന സുഹൃത്തുക്കള്‍ ആയിരുന്നു നസ്രിയയും അനന്യയും. മരിക്കുന്ന സമയത്ത് മേഘ്‌ന ഗര്‍ഭിണി ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments