Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

National film awards : ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടിക്കുള്ള മത്സരത്തിന്റെ അന്തിമ ഘട്ടത്തില്‍ ലിജോമോളും

National film awards : ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടിക്കുള്ള മത്സരത്തിന്റെ അന്തിമ ഘട്ടത്തില്‍ ലിജോമോളും
, വ്യാഴം, 24 ഓഗസ്റ്റ് 2023 (16:16 IST)
69മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടിക്കുള്ള അന്തിമപ്പട്ടികയില്‍ ഇടം നേടി ലിജോ മോള്‍. മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള അന്തിമ ഘട്ടത്തില്‍ ജയ് ഭീമിലെ പ്രകടനത്തിന് സൂര്യയും ഇടം നേടിയതായാണ് റിപ്പോര്‍ട്ട്. ഇതേ ചിത്രത്തീലെ പ്രകടനത്തിനാണ് മികച്ച നടിയായി ലിജോ മോളെയും പരിഗണിക്കുന്നത്. സുററെ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യ സ്വന്തമാക്കിയിരുന്നു.
 
അതേസമയം മികച്ച നടനുള്ള പട്ടികയില്‍ സൂര്യയ്‌ക്കൊപ്പം നായാട്ടിലെ പ്രകടനത്തിന് മലയാള താരം ജോജു ജോര്‍ജ്. റോക്കട്രി ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആര്‍ മാധവന്‍, കശ്മീര്‍ ഫയല്‍സിലെ പ്രകടനത്തിന് അനുപം ഖേര്‍ എന്നിവരെയും ദേശീയപുരസ്‌കാരത്തിനായി പരിഗണിക്കുന്നുണ്ട്. മികച്ച നടിയ്ക്കുള്ള മത്സരത്തില്‍ ഗംഗുഭായ് കത്തിയാവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലെ പ്രകടനത്തോടെ കങ്കണ റണാവത്തുമാണ് ലിജോ മോള്‍ക്ക് എതിരാളികളായുള്ളത്. ഓസ്‌കര്‍ നേടിയ രാജമൗലിയുടെ ആര്‍ ആര്‍ ആറും മത്സരരംഗത്തുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോദയിലെ വമിഖ തന്നെയാണോ ഇത് ! ഗ്ലാമറാസായി നടി വീണ്ടും