Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി,'ജയ് ഭീം' സിനിമയ്‌ക്കെതിരെ ഹര്‍ജി

tamil nadu high court  actor suriya

കെ ആര്‍ അനൂപ്

, ബുധന്‍, 23 ഓഗസ്റ്റ് 2023 (09:15 IST)
ജയ് ഭീം എന്ന സിനിമയില്‍ കുറവര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. നടന്‍ സൂര്യ സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവരാണ് കോടതി വിശദീകരണം തേടിയത്. 
 
കുറവന്‍ ജനക്ഷേമ അസോസിയേഷന്‍ പ്രസിഡന്റ് കെ. മുരുകേശനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇദ്ദേഹം ഇതിനുമുമ്പ് ക്രൈംബ്രാഞ്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. പിന്നീടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
 
കുറവര്‍ വിഭാഗം നേരിട്ട പ്രശ്‌നം ഇരുളര്‍ വിഭാഗത്തിന്റെ പ്രശ്‌നമായിട്ടാണ് സിനിമയില്‍ കാണിച്ചുതന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് ആര്‍ ഹേമലത ആണ് ഹര്‍ജി പരിഗണിച്ചത്. സംവിധായകനില്‍ നിന്നും സൂര്യയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട കോടതി കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.    
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോ ? നടി അനുശ്രീക്ക് പറയാനുള്ളത്