Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഐ-5 ന്റെ കഥ വേറെ ആര്‍ക്കും അറിയില്ല, അവര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്; നവ്യ നായര്‍

Navya Nair about CBI 5
, വെള്ളി, 25 മാര്‍ച്ച് 2022 (20:41 IST)
മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ-5 ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗവും ഒരുക്കുന്നത്. സിബിഐ-5 ന്റെ കഥയെ കുറിച്ച് ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  സിബിഐ-5 നെ കുറിച്ച് നടി നവ്യ നായരും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. സംവിധായകന്‍ കെ.മധു നവ്യയുടെ അമ്മാവനാണ്. സിബിഐ-5 ന്റെ കഥ അമ്മാവന്‍ പറഞ്ഞു തന്നിട്ടുണ്ടോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് നവ്യ നല്‍കിയത്. അമ്മാവനും (കെ.മധു) തിരക്കഥാകൃത്തായ സ്വാമി അങ്കിളിനും മമ്മൂക്കയ്ക്കും അല്ലാതെ വേറെ ആര്‍ക്കും സിബിഐ അഞ്ചിന്റെ കഥ അറിയില്ലെന്ന് നവ്യ പറഞ്ഞു. ബാക്കി അഭിനേതാക്കളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണെന്നും അവര്‍ക്കൊന്നും കഥ അറിയില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎഫ്എഫ്‌കെ: സുവർണചകോരം സ്വീഡിഷ് ചിത്രമായ ക്ലാര സോളയ്‌ക്ക്, നിഷിദ്ധോ മികച്ച മലയാള ചിത്രം