Webdunia - Bharat's app for daily news and videos

Install App

ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ല, ഭയന്നോടാന്‍ ഉദ്ദേശിച്ചിട്ടില്ല: നവ്യ നായര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ തനിക്ക് മടിയില്ലെന്നും ഒന്നും പ്രതികരിച്ചില്ലെങ്കില്‍ അത്, ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍..

Aparna Shaji
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (16:44 IST)
Navya Nair

ആരോപണങ്ങള്‍ ഉയരുമ്പോള്‍ നിയമത്തെ ഭയന്ന് ഒളിച്ചോടുന്നത് ശരിയായ കാര്യമല്ലെന്ന് നടി നവ്യ നായര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് താന്‍ പറയില്ലെന്നും കോടതിയും പൊലീസും ഇടപെട്ട ഒരു കേസിനെപ്പറ്റി അതിന് അതിന്റേതായ തീരുമാനങ്ങള്‍ വരണമെന്നും നടി പറഞ്ഞു. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ തനിക്ക് മടിയില്ലെന്നും ഒന്നും പ്രതികരിച്ചില്ലെങ്കില്‍ അത്, ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ അങ്ങനെ വാര്‍ത്ത വരുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും നടി വ്യക്തമാക്കി. ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കൊക്കെ എന്താണോ മനസില്‍ തോന്നുന്നത്, അത് തന്നെയാണ് തനിക്കും തോന്നുന്നതെന്നായിരുന്നു നവ്യയുടെ മറുപടി.
 
വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോള്‍ ഭയന്നോടുന്നത് ശരിയായ പ്രവൃത്തിയായി കാണുന്നില്ലെന്നും നവ്യ പറഞ്ഞു. സിനിമാമേഖലയില്‍ മാത്രമല്ല, എല്ലാ തൊഴില്‍രംഗങ്ങളിലും മാറ്റം അനിവാര്യമാണ്. കലാമേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ സുരക്ഷ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും മറ്റെല്ലാ ആളുകള്‍ക്കും ഉള്ളതുപോലെ ഇക്കാര്യത്തില്‍ വലിയ ആശങ്ക തനിക്കും ഉണ്ടെന്നും നവ്യ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments