ഒരു ചെറു തിരിപോലെ കത്തി തുടങ്ങി വലിയൊരു തീ കൊളുത്തി അവസാനിക്കുന്ന ഒരുത്തി എന്നാണ് നവ്യാനായരുടെ സിനിമ കണ്ട ശേഷം വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞത്.സുരേഷ് ബാബുവിന്റെ കെട്ടുറപ്പുള്ള തിരക്കഥ, ജിംഷി ഖാലിദിന്റെ ജീവനുള്ള കാമറ ഗോപി സുന്ദറിന്റെ മ്യൂസിക് തുടങ്ങി എല്ലാം ഒരുത്തിയെ വലിയൊരുത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രജേഷ് സെനിന്റെ വാക്കുകള്‍
ഒരു ചെറു തിരിപോലെ കത്തി തുടങ്ങി വലിയൊരു തീ കൊളുത്തി അവസാനിക്കുന്ന ഒരുത്തി. നവ്യനായര്‍ എന്ന നടിയുടെ എക്കാലത്തെയും മികച്ച പ്രകടനം. എത്ര അനായാസമായിട്ടാണ് നന്ദനത്തിലെ ബാലാമണി യില്‍ നിന്നും കൊച്ചിയിലെ പങ്കപ്പാടുകള്‍ നിറഞ്ഞ രാധാമണിയിലേക്ക് പടര്‍ന്നു കയറിയത്. സ്‌ക്രീനില്‍ വന്നുപോയ ഓരോ കഥാപാത്രങ്ങളും ഗംഭീരമായ പ്രകടനം നടത്തിയിട്ടുണ്ട് വി.കെ പിയുടെ ഒരുത്തിയില്‍. എസ് . സുരേഷ് ബാബുവിന്റെ കെട്ടുറപ്പുള്ള തിരക്കഥ, ജിംഷി ഖാലിദിന്റെ ജീവനുള്ള കാമറ ഗോപി സുന്ദറിന്റെ മ്യൂസിക് തുടങ്ങി എല്ലാം ഒരുത്തിയെ വലിയൊരുത്തിയാക്കിയിട്ടുണ്ട്. ഇങ്ങനൊരു 'തീ ' യെ സ്‌കീനില്‍ എത്തിച്ച സംവിധായകന്‍ വി.കെ പ്രകാശ് സാറിനും എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.