Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ തൊഴിലിടങ്ങളിലും മാറ്റം വേണം, ഒളിവിൽ പോകുന്നത് നല്ലതാണെന്ന് അഭിപ്രായമില്ല: നവ്യാ നായർ

എല്ലാ തൊഴിലിടങ്ങളിലും മാറ്റം വേണം, ഒളിവിൽ പോകുന്നത് നല്ലതാണെന്ന് അഭിപ്രായമില്ല: നവ്യാ നായർ

അഭിറാം മനോഹർ

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (12:11 IST)
സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരണമെന്ന് നടി നവ്യ നായര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. താരത്തിന്റെ നൃത്തവിദ്യാലയലമായ മാതംഗി ഡാന്‍സ് സ്‌കൂളിന്റെ മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയാണ് നവ്യയുടെ പ്രതികരണം.
 
നടന്‍ സിദ്ദിഖ് ഒളിവില്‍ പോയതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു നവ്യയുടെ മറുപടി. ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് താന്‍ പറയില്ലെന്നും പോലീസും കോടതിയും ഇടപ്പെട്ട കേസില്‍ അതിന്റേതായ തീരുമാനങ്ങളാണ് വരേണ്ടതെന്നും താരം പറഞ്ഞു. ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കൊക്കെ മനസില്‍ തോന്നുന്നത് തന്നെയാണ് എനിക്കും തോന്നുന്നത് എന്ന് മനസിലാക്കിയാല്‍ മതി. നവ്യ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു, നടിയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ