Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി നയന്‍താരയും വിഘ്‌നേഷും

സിനിമ രംഗത്തെ ഒട്ടേറെ പ്രമുഖരാണ് വയനാടിനു കൈതാങ്ങുമായി സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്

Nayantara donates 20 Lakhs to cmdrf

രേണുക വേണു

, ശനി, 3 ഓഗസ്റ്റ് 2024 (10:24 IST)
തെന്നിന്ത്യന്‍ നടി നയന്‍താരയും ജീവിതപങ്കാളിയും നടനുമായ വിഘ്‌നേഷ് ശിവനും വയനാടിനായി സാമ്പത്തിക സഹായം നല്‍കി. ഇരുവരും ചേര്‍ന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടന്‍ മോഹന്‍ലാല്‍ ഇന്നലെ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. 
 
സിനിമ രംഗത്തെ ഒട്ടേറെ പ്രമുഖരാണ് വയനാടിനു കൈതാങ്ങുമായി സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. കമല്‍ഹാസന്‍ 25 ലക്ഷമാണ് സംഭാവന ചെയ്തത്. മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷവും നല്‍കി. നടന്‍ സൂര്യയുടെ കുടുംബം (സൂര്യ, കാര്‍ത്തി, ജ്യോതിക) 50 ലക്ഷം രൂപ നല്‍കി. ഫഹദ് ഫാസിലും നസ്രിയ നസീമും സുഹൃത്തുക്കളും ചേര്‍ന്ന് 25 ലക്ഷം സംഭാവന ചെയ്തു. വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, പേര്‍ളി മാണി അഞ്ച് ലക്ഷം എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നടന്‍ ആസിഫ് അലിയും വയനാടിനായി പണം കൈമാറി.
 
മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ അഞ്ച് ലക്ഷവും നവ്യ നായര്‍ ഒരു ലക്ഷവും സംഭാവന ചെയ്തിട്ടുണ്ട്. റിമി ടോമി അഞ്ച് ലക്ഷം രൂപ കൈമാറി.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന വാക്ക് ഇന്‍സള്‍ട്ടായി തോന്നുന്നു: മഞ്ജു വാര്യര്‍