Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ വിഷമത്തിലൂടെയാണ് നാം കടന്നുപോകുന്നത്; വയനാടിനു കൈതാങ്ങായി ആസിഫ് അലിയും

ദുരിതാശ്വാസ നിധിയിലേക്ക് താരവും സംഭാവന നല്‍കി

Asif Ali donates to CMDRF

രേണുക വേണു

, വെള്ളി, 2 ഓഗസ്റ്റ് 2024 (11:07 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ആസിഫ് അലി. ചെറുതെന്നോ വലുതെന്നോ ഇല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കണമെന്നും നമ്മള്‍ ഒന്നിച്ച് ഇതും അതിജീവിക്കുമെന്നും താരം പറഞ്ഞു. 
 
ദുരിതാശ്വാസ നിധിയിലേക്ക് താരവും സംഭാവന നല്‍കി. എന്നാല്‍ എത്ര തുകയാണെന്ന് വെളിപ്പെടുത്തിയില്ല. വയനാട് ദുരന്തം ലോകമെമ്പാടുമുള്ള മലയാളികളെ വലിയ വിഷമത്തിലാക്കിയിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. 
 
അതേസമയം നടന്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ചിയാന്‍ വിക്രം, സൂര്യ, കാര്‍ത്തി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് നടി നവ്യ നായരും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് നടിമാര്‍ക്ക് ഭീഷണിയായി വളര്‍ന്ന് മഞ്ജു വാര്യര്‍ ! പണി കിട്ടാനിരിക്കുന്നത് ഈ നടിമാര്‍ക്കോ?