Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് നയന്‍താര ? നടിയുടെ ആദ്യകാല ജീവിതം

ആരാണ് നയന്‍താര ? നടിയുടെ ആദ്യകാല ജീവിതം

കെ ആര്‍ അനൂപ്

, വ്യാഴം, 18 നവം‌ബര്‍ 2021 (10:30 IST)
തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. നടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. 
webdunia
 
തിരുവല്ലയില്‍ തന്നെയുള്ള ബാലികാമഠം ഹൈ സ്‌കൂളിലും മാര്‍ത്തോമ കോളേജിലുമായി നടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
 
ഇംഗ്ലീഷ് സാഹിത്യത്തിലാണ് നയന്‍താര ബിരുദം എടുത്തത്. പിന്നീട് മാധ്യമ രംഗത്തില്‍ ജോലി നോക്കുകയായിരുന്നു താരം. കൈരളി ടി.വിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് കരിയര്‍ തുടങ്ങിയത്.
webdunia
 
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് നടിയെത്തി. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു.
webdunia
 
ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലത് മാത്രം.
 
വിജയ് സേതുപതി, നയന്‍താര,സാമന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്തഫ പ്രിയ മണിയെ ആദ്യമായി കാണുന്നത് ഐപിഎല്‍ വേദിയില്‍വച്ച്; ഡി ഫോര്‍ ഡാന്‍സ് വേദിയില്‍വച്ച് പ്രൊപ്പോസ് ചെയ്തു, മുസ്തഫയ്‌ക്കെതിരെ ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍