Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nayanthara 75:രാജറാണിക്ക് ശേഷം നയന്‍താരയും ജയും,ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും, സിനിമയെക്കുറിച്ച് സംവിധായകന്‍

Nayanthara 75:രാജറാണിക്ക് ശേഷം നയന്‍താരയും ജയും,ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും, സിനിമയെക്കുറിച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 13 ജൂലൈ 2022 (09:57 IST)
നയന്‍താരയുടെ 75-ാം ചിത്രം പ്രഖ്യാപിച്ചു.നവാഗത സംവിധായകന്‍ നിലേഷ് കൃഷ്ണ ഒരുക്കുന്ന സിനിമ പൂജ ചടങ്ങുകളോടെ ആരംഭിച്ചു.രാജാ റാണിക്ക് ശേഷം ജയ് വീണ്ടും നയന്‍താരയുടെ കൂടെ അഭിനയിക്കും.ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ ഷൂട്ടിംഗ് ചെന്നൈയിലും ട്രിച്ചിയിലുമായി നടക്കും.
 
കുറച്ച് കാലമായി സ്‌ക്രിപ്റ്റിന്റെ ജോലികളിലായിരുന്നു.അടുത്തിടെ നയന്‍താര മാഡത്തെ കാണാന്‍ അവസരം ലഭിച്ചിരുന്നു. കഥ കേള്‍ക്കുകയും അത് ഇഷ്ടമാകുകയും ചെയ്തു.നായികാ കേന്ദ്രീകൃത കഥ ആയിരിക്കുമെന്ന് നീലേഷ് പറയുന്നു,നയന്‍ മുമ്പ് ചെയ്ത മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഫാമിലി എന്റര്‍ടെയ്നര്‍ ആണെങ്കിലും നയന്‍താരയ്ക്ക് ഇത് പുതിയതായിരിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.സത്യരാജും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pranav Mohanlal rare photos: മോഹന്‍ലാലിന്റെ കൈയിലെ കൊഞ്ചി കളിക്കുന്ന കുട്ടി; പ്രണവിന്റെ ബാല്യകാല ചിത്രങ്ങള്‍