Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിങിനിടെ പൂളിലേക്ക് തള്ളിയിട്ടു, ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് നയന്‍താര പറയുന്നു

Nayanthara scene pool during the shoot Nayantharaa

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഡിസം‌ബര്‍ 2023 (14:58 IST)
കുട്ടിതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ബേബി നയന്‍താര. കിലുക്കം സിനിമയിലെ ടിങ്കുമോളിനെ സിനിമ പ്രേമികള്‍ മറന്നുകാണില്ല. ഇപ്പോള്‍ തമിഴ് സിനിമയിലൂടെ നായികയായി മാറിയിരിക്കുകയാണ് നയന്‍താര.
 
രാജ് ബാബു സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ചെസില്‍ കുട്ടിയായി നയന്‍താരയും ഉണ്ടായിരുന്നു. സിനിമയില്‍ കുട്ടി സിമ്മിങ് പൂളില്‍ വീഴുന്ന ഒരു രംഗമുണ്ട്. ആ സീനില്‍ അഭിനയിക്കുന്നതിന് വേണ്ടി ബേബി നയന്‍താര നീന്തല്‍ ഒക്കെ പഠിച്ചിരുന്നു. ചെസ് സിനിമയില്‍ ആ രംഗം ചിത്രീകരിച്ചത് ഇന്നും നടിയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
 
' സെറ്റില്‍ ഷൂട്ടിങ്ങിന്റെ സമയമായപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാണ് ഇറങ്ങില്ല എന്ന്. പക്ഷെ അവര്‍ എന്നെ തള്ളിയിട്ടു. എന്റെ അച്ഛന്‍ പൂളിലുണ്ടായിരുന്നു. കുറെ വെള്ളമൊക്കെ കുടിച്ചു. അമ്മയോട് കാര്യം പറഞ്ഞിരുന്നില്ല. അങ്ങനെയാണ് ആ ഷോട്ട് എടുത്തത്',- നയന്‍താര പറയുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനൊപ്പമുള്ള ആളെ മനസ്സിലായോ ? സഹോദരി സുറുമി പകര്‍ത്തിയ കാന്‍ഡിഡ് ചിത്രം!