Publish Date: Wed, 11 Aug 2021 (09:53 IST)
Updated Date: Wed, 11 Aug 2021 (09:58 IST)
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. നടിയും വിഘ്‌നേശ് ശിവനുമായുളള വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ പലതവണ വന്നതുമാണ്. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയന്‍താരയുടെ ഒരു വീഡിയോയും വൈറലാകുന്നു. മോതിരവിരലിനെക്കുറിച്ചുള്ള അവതാരിക ദിവ്യദര്‍ശിനിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് നടി മറുപടി നല്‍കിയത്.
' ഇത് എന്‍ഗേജ്‌മെന്റ് റിങ്' എന്നാണ് നയന്‍താര മറുപടിയായി നല്‍കിയത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കയ്യില്‍ മോതിരം ധരിച്ച നയന്‍നാരയുടെ ചിത്രം വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.വിരലോട് ഉയിര്‍ കൂട കോര്‍ത്ത് എന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്.