Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷര്‍ട്ടഴിച്ച് ആംബുലന്‍സില്‍ കിടന്ന വേണു; മറക്കാത്ത യാത്ര

ഷര്‍ട്ടഴിച്ച് ആംബുലന്‍സില്‍ കിടന്ന വേണു; മറക്കാത്ത യാത്ര
, ശനി, 22 മെയ് 2021 (14:05 IST)
സിനിമാ ഷൂട്ടിങ്ങിനായി ആംബുലന്‍സില്‍ പോയ ചരിത്രമുണ്ട് മലയാളികളുടെ പ്രിയ നടന്‍ നെടുമുടി വേണുവിന്. ഇന്ന് 73-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേണു വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ തന്റെ ആംബുലന്‍സ് യാത്ര മറന്നുകാണില്ല. 
 
എം.ടി.യുടെ തിരക്കഥയില്‍ പെരുന്തച്ചന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് സംഭവം. കര്‍ണാടകയിലെ കുന്ദാപുരത്തായിരുന്നു ലൊക്കേഷന്‍. പെരുന്തച്ചനില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് നെടുമുടി വേണുവിന് ചെയ്യാനുള്ളത്. ഷൂട്ടിങ്ങിനായി മംഗലാപുരം റെയില്‍വെ സ്റ്റേഷനിലാണ് നെടുമുടി വേണു എത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 80 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്താന്‍. എന്നാല്‍, അന്നേദിവസം ബന്ദായിരുന്നു. ഇക്കാര്യം നെടുമുടി വേണുവിന് അറിയില്ലായിരുന്നു. റോഡുകളില്‍ സമരക്കാര്‍ ഉണ്ടായിരുന്നു. 
 
റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന നെടുമുടി വേണുവിന്റെ അടുത്തേക്ക് ഒരു ആംബുലന്‍സ് എത്തി. പ്രൊഡക്ഷന്‍ ടീമാണ് ഈ ആംബുലന്‍സില്‍ എത്തിയത്. യാത്ര ആംബുലന്‍സിലാക്കാമെന്ന് പ്രൊഡക്ഷന്‍ ടീം പറഞ്ഞു. നെടുമുടി വേണുവിന് കാര്യം പിടികിട്ടിയില്ല. എന്തിനാണ് ആംബുലന്‍സില്‍ പോകുന്നതെന്ന് വേണു ചോദിച്ചു. ബന്ദാണെന്നും സുരക്ഷിതമായി ഷൂട്ടിങ് ലൊക്കേഷനില്‍ എത്താന്‍ വേറെ വഴിയില്ലെന്നും പ്രൊഡക്ഷന്‍ ടീം പറഞ്ഞു. 
 
ആംബുലന്‍സ് യാത്ര ഒഴിവാക്കാമെന്നായി നെടുമുടി വേണു. ബന്ദ് ആയതിനാല്‍ മംഗലാപുരത്ത് തന്നെ തങ്ങാമെന്നാണ് വേണു പറഞ്ഞത്. എന്നാല്‍. ആംബുലന്‍സുമായി എത്തിയ സംഘം നെടുമുടി വേണുവിന് ധൈര്യം നല്‍കി. നിര്‍ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റി. മനസില്ലാമനസോടെ വേണു അതില്‍ യാത്ര ചെയ്തു. 
 
പ്രതിഷേധക്കാര്‍ വാഹനം വളയുകയാണെങ്കില്‍ സ്ട്രെക്ച്ചറില്‍ കയറിക്കിടന്നാല്‍ മതിയെന്നായിരുന്നു പ്രൊഡക്ഷന്‍ ടീം നെടുമുടി വേണുവിന് ഉപദേശം നല്‍കിയത്. ജല്‍സൂരിലെത്തിയപ്പോള്‍ റോഡില്‍ ആള്‍ക്കൂട്ടത്തെ കണ്ടു. ഉടനെ ഷര്‍ട്ടഴിച്ച് ആംബുലന്‍സില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയായിരുന്നു വേണു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോറടിച്ചപ്പോള്‍ മൊട്ടയടിച്ച് രഞ്ജിനി ഹരിദാസ്, പുതിയ മാറ്റം വിശ്വസിക്കാനാവാതെ ആരാധകര്‍, ചിത്രം വൈറലാകുന്നു