Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മശ്രീ കിട്ടാന്‍ ഡല്‍ഹിയിലേക്ക് പോയി ചിലരെ കണ്ടാല്‍ മതിയെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്: നെടുമുടി വേണു

പത്മശ്രീ കിട്ടാന്‍ ഡല്‍ഹിയിലേക്ക് പോയി ചിലരെ കണ്ടാല്‍ മതിയെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്: നെടുമുടി വേണു
, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (19:27 IST)
മലയാള സിനിമയിലെ ഒഴിച്ച് കൂട്ടാന്‍ ആകാത്ത നടന്മാരില്‍ ഒരാളാണ് നെടുമുടി വേണു. മികച്ച നിരവധി വേഷങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എണ്ണമറ്റ കഥാപാത്രങ്ങള്‍ പകര്‍ന്നാടിയിട്ടും നെടുമുടി വേണുവിന് എന്തുകൊണ്ട് പത്മശ്രീ കിട്ടിയില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഇതിനുള്ള മറുപടി പണ്ടൊരിക്കല്‍ നെടുമുടി വേണു തന്നെ നല്‍കിയിട്ടുണ്ട്. 
 
കൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: അര്‍ഹതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമൊക്കെ അത്തരം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. പത്മശ്രീയ്ക്കു വേണ്ടി ഡല്‍ഹിയില്‍ പോയി ചിലരെയൊക്കെ കാണണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരുമെന്നും, അങ്ങനെ വാങ്ങിയ അവാര്‍ഡ് എങ്ങനെയാണ് അഭിമാനത്തോടെ മക്കളെയും പേരമക്കളെയും കാണിക്കുന്നതെന്നും നെടിമുടി വേണു ചോദിച്ചു.
 
എന്നാല്‍ താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും നെടുമുടി വേണു പറയുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 ചിത്രങ്ങളില്‍ അങ്ങയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യം:അനുശ്രീ