Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹൻലാലും വന്നതൊടെ ബജറ്റ് ഉയർന്നു, എം ടി കഥകളുടെ ആന്തോളജിയിൽ നിന്നും നെറ്റ്ഫ്ളിക്സ് പിന്മാറി

Webdunia
വെള്ളി, 2 ജൂണ്‍ 2023 (17:25 IST)
എം ടി വാസുദേവന്‍ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജിയില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്. ആന്തോളജിയിലെ ഒരു സിനിമ ഒരുക്കുന്ന മുന്‍നിര സംവിധായകന്‍ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. സരിഗാമയും നെറ്റ്ഫ്‌ലിക്‌സും ചേര്‍ന്നാണ് ആന്തോളജി നിര്‍മിച്ചിരുന്നത്. ആന്തോളജി ആദ്യം പ്ലാന്‍ ചെയ്തപ്പോള്‍ അതില്‍ വലിയ താരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
 
എന്നാല്‍ പിന്നീട് പ്രൊജക്ടിലേക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും വന്നതോടെ ഇവരുടെ സെഗ്മന്റുകള്‍ക്ക് നിര്‍മാതാക്കളും നെറ്റ്ഫ്‌ലിക്‌സും ഉറപ്പിച്ചതിനേക്കാള്‍ ബജറ്റ് ഉയരുകയായിരുന്നു. ഇതോടെ പ്രൊജക്‌സ് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാന്‍ സാരീഗമ തീരുമാനിച്ചെങ്കിലും നിര്‍മാണ തുകയ്ക്കനുസരിച്ച് ഒടിടി റൈറ്റ്‌സ് കിട്ടാതെ വന്നു. ഇതോടെയാണ് പ്രൊജക്ട് പാതിവഴിയിലായത്. പ്രിയദര്‍ശന്‍,രഞ്ജിത്,സന്തോഷ് ശിവന്‍,ജയരാജ്,രതീഷ് അമ്പാട്ട്,ശ്യാമപ്രസാദ്,മഹേഷ് നാരായണന്‍, അശ്വതി വി നായര്‍ എന്നിങ്ങനെ 8 സംവിധായകരാണ് ആന്തോളജിയിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments