Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാവർക്കും പാസ്‌വേഡ് കൊടുത്തുള്ള പരിപാടി വേണ്ട: സ്വരം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

എല്ലാവർക്കും പാസ്‌വേഡ് കൊടുത്തുള്ള പരിപാടി വേണ്ട: സ്വരം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്
, വ്യാഴം, 25 മെയ് 2023 (13:29 IST)
പാസ്‌വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്. അടുത്ത കുടുംബാംഗങ്ങള്‍ക്കല്ലാതെ അക്കൗണ്ട് ഷെയറിംഗ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കമ്പനി. നിലവില്‍ ഉപഭോക്താക്കള്‍ വ്യാപകമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത് തങ്ങളുടെ ലാഭത്തെ ബാധിക്കുന്നതായി കമ്പനി പറയുന്നു. നഷ്ടത്തില്‍ നിന്നും കരകയറാന്‍ പരമാവധി പേരെ സബ്‌സ്‌െ്രെകബ് ചെയ്യിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് എന്നതാണ് കമ്പനിയുടെ പുതിയ ക്യാമ്പയിന്‍.
 
ഏപ്രിലില്‍ നെറ്റ്ഫ്‌ലിക്‌സ് വരിക്കാരുടെ എണ്‍നം 23.25 കോടിയോളം എത്തിയതായാണ് കമ്പനി പറയുന്നത്. പാസ്‌വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തുകയെന്നതല്ല കമ്പനിയുടെ പുതിയ പോളിസി. പകരം ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്നതാണ് പുതിയ അപ്‌ഡേറ്റിലൂടെ നെറ്റ്ഫ്‌ലിക്‌സ് മുന്നോട്ട് വെയ്ക്കുന്നത്. അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ െ്രെപമറി ലൊക്കേഷനാകും ഇതിനായി പരിഗണിക്കുക. ഈ ലൊക്കേഷനിലെ വൈഫൈയുമായി പാസ്‌വേഡ് പങ്കുവെയ്ക്കപ്പെട്ടവരുടെ ഡിവസ് ബന്ധിപ്പിക്കാന്‍ ആവശ്യ്യപ്പെടുന്നത് ഇതിനായാണ്. മാസത്തില്‍ ഒരിക്കല്‍ ഇത്തരത്തില്‍ വെരിഫിക്കേഷന്‍ നല്‍കാനും നെറ്റ്ഫ്‌ലിക്‌സ് ആവശ്യപ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ പോലീസുകാരനൊപ്പം ഒളിച്ചോടി