Publish Date: Wed, 18 Nov 2020 (13:28 IST)
Updated Date: Wed, 18 Nov 2020 (13:30 IST)
നയൻതാരയുടെ പുതിയ ചിത്രമാണ് 'നെട്രികൺ'. വിഘ്നേഷ് ശിവൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ ടീസർ പുറത്തുവന്നു. അടിപൊളി ത്രില്ലർ ചിത്രത്തിനുള്ള സൂചനയാണ് ടീസർ നൽകുന്നത്. ശക്തമായ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കണ്ണു കാണാനാവില്ലെങ്കിലും തനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങളെ പുതു വഴികളിലൂടെ നേരിടുകയാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രം.
അടുത്തിടെ പുറത്തുവന്ന പോസ്റ്റ് പോസ്റ്ററും ശ്രദ്ധേയമായിരുന്നു. മുഖത്ത് മുറിവുകളും കയ്യിൽ ആയുധവുമായി നിൽക്കുന്ന നടിയുടെ ചിത്രമാണ് പോസ്റ്ററിൽ കാണാനായത്.
താരത്തിന്റെ 65-മത്തെ ചിത്രംകൂടിയാണിത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.