Publish Date: Fri, 06 Nov 2020 (22:17 IST)
Updated Date: Fri, 06 Nov 2020 (22:19 IST)
നയൻതാര നായികയായെത്തുന്ന 'മൂക്കൂത്തി അമ്മൻ' വിവാദത്തിലേക്ക്. നിരന്തരം വിവാദ പരാമർശങ്ങൾ നടത്താറുള്ള മോഡൽ മീര മിഥുനാണ് നയൻതാരയ്ക്കും മൂക്കുത്തി അമ്മനും എതിരെ രംഗത്തെത്തിയിരിക്കുന്നത്.
വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണ് എന്നാണ് മീര ട്വിറ്ററിലൂടെ പറയുന്നത്.
അവര്‍ക്ക് അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ലെന്ന് മീര പറയുന്നു.
അതേസമയം മീര അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് എന്നാണ് ട്വീറ്റിന് താഴെ ആരാധകർ കുറിക്കുന്നത്.